മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ മോഷണശ്രമത്തിനിടയില്‍ വെടിയേറ്റ് നവവധുവിന് ദാരുണാന്ത്യം. വിവാഹസംഘം സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞ് നിര്‍ത്തിയായിരുന്നു ഒരു സംഘം ആക്രമണം നടത്തിയത്. സാഫര്നഗര് സ്വദേശിയായ ഷജീബിന്റെ ഭാര്യ ഫര്‍ഹാനാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ഏകദേശം ആറ് ലക്ഷം രൂപയുടെ വസ്തുകളാണ് സംഘം മോഷ്ടിച്ചതെന്നാണ് വിവരം. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കേസുമായി നാല് പേര്‍ക്ക് ബന്ധമുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
പാര്ഥാപുരില് നിന്ന് ഭക്ഷണം കഴിച്ച് യാത്ര തുടര്‍ന്ന ഇവരെ ഒരു സംഘം കാറില്‍ പിന്തുടര്ന്ന് ആക്രമിക്കുകയായിരുന്നു. ഫര്‍ഹാനെ ഉടനെ സമീപത്തെ ആശുപത്രിയില്‍ പ്രവശേിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.