ആർഡിഒ കോടതിയിലെ തൊണ്ടി മുതൽ മോഷണം; അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി

തിരുവനന്തപുരം: ആർഡിഒ കോടതിയിലെ തൊണ്ടി മുതൽ മോഷണം പോയ കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി ഉത്തരവിറങ്ങി.ഇതിനായി പ്രത്യേക സംഘത്തെ ഡി ജി പി നിശ്ചയിക്കും. അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറാൻ തീരുമാനിച്ചിട്ടും ഉത്തരവിറങ്ങാത്തത് ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരവ് പുറത്ത് വന്നിരിക്കുന്നത്.

2020ൽ സീനിയർ സൂപ്രണ്ടായിരുന്ന തിരുവനന്തപുരം സ്വദേശിയായ സീനിയർ സൂപ്രണ്ടാണ് മോഷണത്തിന് പിന്നിലെന്ന് കഴിഞ്ഞ ദിവസം അന്വേഷണസംഘം തിരിച്ചറിഞ്ഞിരുന്നു. സർവീസിൽ നിന്ന് വിരമിച്ച ശേഷമാണ് ഇയാൾ മോഷണം നടത്തിയത്. തിരുവനന്തപുരം സ്വദേശിയായ ഇയാൾ പൊലീസ് നിരീക്ഷണത്തിലാണ്.110 പവൻ സ്വർണവും 140 ഗ്രാം വെള്ളിയും 47000 രൂപയുമാണ് ഇവിടെ നിന്ന് മോഷണം പോയത്. ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് സബ് കളക്ടർ റിപ്പോർട്ട് നൽകിയിരുന്നു.

Top