അടച്ചിട്ട ബാറില്‍ നിന്ന് 35 കുപ്പി മദ്യം മോഷണം പോയതായി പരാതി

ബെംഗളൂരു: ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട ബാറില്‍ നിന്ന് മദ്യം മോഷണം പോയതായി പരാതി. ദൊഡ്ഡബാനസവാടിയിലെ ബാറില്‍ നിന്ന് 30,000 രൂപ വിലമതിക്കുന്ന 35 കുപ്പി മദ്യമാണ് മോഷണം പോയത്.

21-ന് അടച്ചിട്ട ബാര്‍ വെള്ളിയാഴ്ച ജീവനക്കാരന്‍ പരിശോധിക്കാനെത്തിയപ്പോഴാണ് മദ്യം മോഷണം പോയത് കണ്ടെത്തിയത്.

പിറകിലെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ ഉള്ളിലേക്ക് കടന്നതെന്നാണ് പ്രാഥമിക നിഗമനം. ഈ ഭാഗത്ത് സൂക്ഷിച്ച മദ്യമാണ് മോഷണം പോയത്. ഉടമയുടെ പരാതിയില് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ലോക് ഡൗണിന് ശേഷം നഗരത്തിലെ വിവിധ ഭാഗങ്ങളിലുള്ള ബാറുകളില്‍ മോഷണം പതിവായിരിക്കുകയാണ്. ഇതോടെ നഗരത്തിലെ ബാറുകള്‍ക്കുസമീപം സ്ഥിരമായി പൊലീസ് പട്രോളിങ്ങ് നടത്തണമെന്ന് ബാറുടമകള്‍ ആവശ്യപ്പെട്ടുവരികയാണ്.

Top