മുട്ടിയറ ദേവീക്ഷേത്രത്തില്‍ മോഷണം; സ്വര്‍ണപ്പൊട്ടും വാളും പണവും കവര്‍ന്നു

തിരുവനന്തപുരം: നാവായിക്കുളം മുട്ടിയറ അപ്പൂപ്പന്‍നട ദേവീക്ഷേത്രത്തില്‍ മോഷണം.

സ്വര്‍ണപ്പൊട്ട്, വാള്‍, ഓഫീസില്‍ സൂക്ഷിച്ചിരുന്ന 700 രൂപ എന്നിവയാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.

വ്യാഴാഴ്ച രാവിലെ ക്ഷേത്ര തന്ത്രി ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ് ക്ഷേത്രത്തിന്റെയും, ഓഫീസ് മുറിയുടെയും വാതിലുകള്‍ കുത്തി തുറന്ന നിലയില്‍ കാണപ്പെട്ടത്.

തുടര്‍ന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളെ അറിയിക്കുകയായിരുന്നു. അവര്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് സ്വര്‍ണപ്പൊട്ട്, വാള്‍, രൂപ, താക്കോല്‍കൂട്ടം എന്നിവ കവര്‍ന്നതായി മനസിലായത്.

ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ കല്ലമ്പലം പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

Top