നിരപരാധിയായ യുവാവിനെ മോഷണക്കേസില്‍ കുടുക്കിയ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

suspened

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിരപരാധിയായ യുവാവിനെ മോഷണക്കേസില്‍ കുടുക്കിയ സംഭവത്തില്‍ പൊലീസുകാര്‍ക്കു സസ്‌പെന്‍ഷന്‍.

തിരുവനന്തപുരം വെള്ളറട സ്റ്റേഷനിലെ മുന്‍ സിഐയും നിലവില്‍ തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റില്‍ അംഗവുമായ ജി. അജിത് കുമാറിനെയും വെള്ളറട സ്റ്റേഷനിലെ മുന്‍ എസ്ഐയും ഇപ്പോള്‍ കൊല്ലം പുത്തൂരില്‍ സിഐയുമായ വിജയകുമാര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

തിരുവനന്തപുരം സ്വദേശി റെജിനെ മോഷണക്കേസില്‍ കുടുക്കിയ സംഭവത്തിലാണ് പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. 2017 ഒക്ടോബറില്‍ വെള്ളറടയിലെ രണ്ടു കടകളില്‍ നടന്ന മോഷണത്തിലാണു റെജിനെ അറസ്റ്റ് ചെയ്തത്.

21 ദിവസം റെജിന്‍ ജയിലില്‍ കിടന്നിരുന്നു. നാലു ദിവസത്തോളം പൊലീസ് കസ്റ്റഡിയില്‍ വെച്ചു മര്‍ദിച്ചതായും റെജിന്‍ പരാതിയില്‍ പറയുന്നു.

Top