മോഷണത്തില്‍ പശ്ചാത്താപം,മോഷ്ടാവ് എഴുതിയ കത്ത് വൈറലാവുന്നു

മെക്‌സിക്കന്‍ സിറ്റി : 28 വര്‍ഷം മുമ്പ് നടത്തിയ മോഷണത്തില്‍ പശ്ചാത്താപം തോന്നിയെഴുതിയ കത്ത് വൈറലാകുന്നു. അരുസോണയന്‍ നഗരമായ ടസ്‌കണിലെ ഒരു മെക്‌സിക്കന്‍ റസ്റ്റൊറന്റിലാണ് സംഭവം നടന്നത്.

1990ല്‍ ചോരോ കഫെ എന്ന റസ്റ്റൊറന്റില്‍ ജോലി ചെയ്തുകൊണ്ടിരുന്നപ്പോഴാണ് മോഷണം നടന്നത്.
അരിസോണ സര്‍വ്വകലാശാലയില്‍ പഠിക്കുകയും, റസ്റ്റൊറന്റില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുകയുമായിരുന്നു യുവതി. ജോലി ചെയ്തിരുന്ന സമയത്താണ് റസ്റ്റൊറന്റില്‍ നിന്നും കുറച്ച് ഡോളറുകള്‍ മോഷ്ടിച്ചത്. കത്തില്‍ വിവരങ്ങളെല്ലാം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ യുവതിയുടെ പേര് കത്തില്‍ എഴുതിയിട്ടില്ല.

letter-1

നന്ദിപൂര്‍വ്വം ഒരു മുന്‍ ജോലിക്കാരിയെന്ന് പറഞ്ഞുകൊണ്ടാണ് കത്ത് അവതരിപ്പിച്ചിരിക്കുന്നത്.
താങ്കളുടെ സ്ഥാപനത്തിലെ മോശമായ വെയിറ്ററസ് ആയിരുന്നു. കുറച്ച് ഡോളര്‍ മോഷ്ടിച്ചതിനെ തുടര്‍ന്ന് പുറത്താക്കിയിരുന്നു. 20 വര്‍ഷം കഴിഞ്ഞു. എങ്കിലും സംഭവം മനോ വേദനയായി തുടരുകയാണ്. മോഷ്ടിച്ചതിന് മാപ്പു ചോദിക്കുന്നു. മാപ്പു നല്‍കണമെന്നും അതിനൊപ്പം 20 വര്‍ഷത്തെ പലിശ അടക്കമുള്ള തുകയും സ്വീകരിക്കണമെന്നും അപേക്ഷിക്കുന്നു എന്നായിരുന്നു ജോലിക്കാരിയുടെ കത്തിലെ ഉള്ളടക്കം.

Top