ഹൈദരാബാദ്: തെലങ്കാനയില്‍ യുവ ഡോക്ടറെ കത്തിച്ച് കൊന്ന കേസിലെ പ്രതികളെ വെടിവച്ചു കൊന്ന തെലങ്കാന പൊലീസിന് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹമായിരുന്നു. ഇദ്ദേഹത്തിന്റെ വാട്സ് ആപ്പ് അക്കൗണ്ടില്‍ നിരവധി അഭിനന്ദന സന്ദേശങ്ങള്‍ വന്നതിനെ തുടര്‍ന്ന് അക്കൗണ്ട് തന്നെ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു.
ഒരു മാസത്തില്‍ 150 സന്ദേശങ്ങള്‍ മാത്രം വന്നുകൊണ്ടിരുന്ന വാട്സ് ആപ്പ് അക്കൗണ്ടില്‍ ഈ സംഭവത്തിന് ശേഷം വെറും മൂന്ന് ദിവസത്തിന് ഇദേഹത്തിന് 1900 സന്ദേശങ്ങളാണ് ലഭിച്ചത്. തുടർന്നാണ് അക്കൗണ്ട് തന്നെ താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. അത്യാവശ്യങ്ങള്‍ക്ക് ബന്ധപ്പെടാനായി മറ്റൊരു നമ്പര്‍ എടുക്കുകയും ചെയ്തു.
പിന്നീട് പൊലീസ് വാട്സ് ആപ്പ് അധികൃതരുമായി നേരിട്ട് ബന്ധപ്പെട്ട് നമ്പര്‍ പുനഃസ്ഥാപിക്കുകയും ചെയ്തു.