തെലുങ്കാന: തെലങ്കാനയുടെ ചീഫ് ജസ്റ്റിസായി തോട്ടത്തില്‍ ബി രാധാകൃഷ്ണല്‍ ചുമതലയേറ്റു. തെലങ്കാനയുടെ ആദ്യ ചീഫ് ജസ്റ്റിസാണ് മലയാളി കൂടിയായ തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഇഎസ്എല്‍ നരസിംഹന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവും കോടതി അഭിഭാഷകരും ചടങ്ങില്‍ പങ്കെടുത്തു.
ആന്ധ്ര പ്രദേശിന് പ്രത്യേക ഹൈക്കോടതി അനുവദിച്ചതിന് പിന്നാലെയാണ് പുതിയ തെലങ്കാന ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി തോട്ടത്തില്‍ ബി രാധാകൃഷ്ണനെ നിയമിക്കുന്നത്. സംസ്ഥാന വിഭജനം നടന്ന് അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും ഹൈദരാബാദിലെ ഹൈക്കോടതി ആന്ധ്രാപ്രദേശിനും തെലുങ്കാനയ്ക്കും വേണ്ടി ഒന്നിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു.
ഇന്നു രാവിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ തെലങ്കാന ആന്ധപ്രദേശ് ഗവര്‍ണര്‍ ഇഎസ്എല്‍ നരസിംഹന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഹൈദരാബാദിലെ ഹൈക്കോടതി മന്ദിരത്തിലാണ് തെലങ്കാനയുടെ ഹൈക്കോടതി പ്രവര്‍ത്തിക്കുന്നത്. ആന്ധ്രയില്‍ മുഖ്യമന്ത്രിയുടെ ക്യാമ്പ് ഓഫീസില്‍ ഇന്നുമുതല്‍ ആന്ധ്രാ ഹൈക്കോടതിയായും പ്രവര്‍ത്തിച്ച് തുടങ്ങും.