കട്ടപ്പന: തമിഴ്‌നാട്ടിലെ തേനിയിലുണ്ടായ കാട്ടുതീയില്‍പ്പെട്ട് ട്രക്കിങ്ങിനു പോയവരില്‍ ഒരാള്‍ കൂടി മരിച്ചു. ഈറോഡ് സ്വദേശി കണ്ണന്‍ ആണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം 13 ആയി. ബോഡിമെട്ടിനു സമീപം കൊളുക്കുമല കൊരങ്ങണി വനമേഖല സന്ദര്‍ശിച്ചുമടങ്ങിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഏഴു പേര്‍ പരുക്കുകളില്ലതെ മലയിറങ്ങിയെത്തിയിരുന്നു.
ചെന്നൈയില്‍ നിന്നുള്ള 27 പേരും തിരുപ്പൂരില്‍ നിന്നുള്ള 35 പേരുമാണു ചെന്നൈ ട്രക്കിങ്ങ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കൊളുക്കുമലയിലെത്തിയത്. സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം പ്രഖ്യാപിച്ചു. വനമേഖലകളില്‍ നടക്കുന്ന അനധികൃത ട്രക്കിങ്ങിനെ കുറിച്ചും അന്വേഷിക്കും. സംഭവവുമായി ബന്ധപ്പെട്ട് തേനി റേഞ്ച് ഓഫീസര്‍ ജയസിംഗിനെ സസ്‌പെന്റ് ചെയ്തു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണ് ചെന്നൈ ട്രക്കിംഗ് ക്ലബ് അംഗങ്ങളെ കൊരങ്ങണി മലയിലേക്ക് കയറ്റിവിട്ടതെന്ന് പൊലീസിന് കാട്ടുതീയില്‍ പൊള്ളലേറ്റവര്‍ മൊഴി നല്‍കിയിരുന്നു.