തേനി കുരങ്ങിണി വനത്തിലുണ്ടായ കാട്ടുതീയില്‍ അകപ്പെട്ടവരുടെ മരണം 16 ആയി

Theni forest fire,

തേനി: തേനി കുരങ്ങിണി വനത്തിലുണ്ടായ കാട്ടുതീയില്‍ അകപ്പെട്ടവരുടെ മരണം 16 ആയി. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന തിരുപ്പൂര്‍ സ്വദേശി ശക്തികലയും മറ്റൊരാളുമാണ് മരിച്ചത്. അപകടത്തില്‍ നേരത്തെ ഏഴ് വനിതകളടക്കം 14 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

23 പേര്‍ മധുരയിലെയും തേനിയിലെയും മെഡിക്കല്‍ കോളജുകളില്‍ ഇപ്പോഴും ചികിത്സയിലാണ്. തേനി ജില്ലയിലെ കൊരങ്ങിണി വനത്തില്‍ പടര്‍ന്ന തീയില്‍ ഞായറാഴ്ചയാണ് 36 അംഗസംഘം അകപ്പെട്ടത്.

Top