തേനിയിലെ കാട്ടുതീ: മരണസംഖ്യ 12 ആയി ഉയര്‍ന്നു

deadbody

തേനി: കേരള – തമിഴ്നാട് അതിര്‍ത്തിയിലെ തേനി കുരങ്ങിണി വനത്തിലുണ്ടായ കാട്ടുതീയില്‍ അകപ്പെട്ട് ഗുരുതര പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു.കോ​യ​മ്പ​ത്തൂ​ർ സ്വ​ദേ​ശി ദി​വ്യ വി​ശ്വ​നാ​ഥ​നാ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 12 ആ​യി.

ദുരന്തത്തില്‍ പരിക്കേറ്റ 28 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. 17 പേര്‍ക്കു 40 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. സംഘത്തിലെ ഏക മലയാളിയായ കോട്ടയം ഈരാറ്റുപേട്ട സ്വദേശി കള്ളിവയല്‍ മീന ജോര്‍ജ് മധുരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.

ഇ​തി​നി​ടെ ദു​ര​ന്തം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ പു​തി​യ ക​മ്മീ​ഷ​നെ നി​യ​മി​ച്ചു. ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി അ​തു​ല്യാ മി​ശ്ര​യാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

Top