ഇലക്ട്രിക് വാഹനങ്ങൾക്ക്സംസ്ഥാനത്ത് 100 ചാർജിംഗ് സ്റ്റേഷനുകൾ വരുന്നു

കോഴിക്കോട്: ഇലക്ട്രിക് വാഹന ഉടമകൾക്ക് ഒരു സന്തോഷ വാർത്ത. 100 ചാർജിംഗ് സ്റ്റേഷനുകൾ നിർമിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ത്വരിതഗതിയിലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. ഇലക്ട്രിക് വാഹനങ്ങൾക്ക് ചാർജിംഗ് സ്റ്റേഷനുകളിൽ ഇല്ലാത്ത അവസ്ഥ പരിഹരിക്കുന്നതിന് സംസ്ഥാനത്ത് 100 ചാർജിംഗ് സ്റ്റേഷനുകൾ നിർമിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ നടക്കുകയാണെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.

ടാറ്റ പവറുമായി സഹകരിച്ചു കൊണ്ടാണ് എറണാകുളത്തും കോഴിക്കോട്ടും കമ്പനി ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിച്ചിരിക്കുന്നത്.  അമ്പത് മിനുട്ടു കൊണ്ട് 80 ശതമാനത്തോളം ചാർജ് ചെയ്യാൻ സൂപ്പർഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനിലൂടെ കഴിയുമെന്ന് കമ്പനി അധികൃതർ അവകാശപ്പെട്ടു.

ഇന്ത്യയിലെ 17 നഗരങ്ങളിൽ നിലവിൽ എം ജിക്ക് 22 സൂപ്പർ ഫാസ്റ്റ് വൈദ്യുത ചാർജിംഗ് സ്റ്റേഷനുകളാണ് ഉള്ളതെന്ന് എം ജി മോട്ടർ ഇന്ത്യ ചീഫ് കൊമേഴ്സ്യൽ ഓഫീസർ സൗരവ് ഗുപ്തയും തടസമില്ലാത്ത വൈദ്യുതി ചാർജിംഗ് അനുഭവം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുമെന്ന് ടാറ്റാ പവർ ന്യൂ ബിസിനസ് സർവീസസ് ചീഫ് രാജേഷ് നായികും പറഞ്ഞു.

 

Top