ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിരണ്ടര കോടി പിന്നിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നാലര ലക്ഷത്തിനടുത്ത് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 46.37 ലക്ഷം പേര്‍ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം ഇരുപത് കോടി കടന്നു.
ഇന്നലെയും ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് അമേരിക്കയിലാണ്. യുഎസില്‍ നാല് കോടി പതിനെട്ട് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 6.77 ലക്ഷം പേര്‍ മരിച്ചു. മൂന്ന് കോടി പതിനെട്ട് ലക്ഷം പേര്‍ രോഗമുക്തി നേടി.
ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 33,376 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2.10 ശതമാനമാണ് രാജ്യത്തെ പ്രതിദിന രോഗസ്ഥിരീകരണ നിരക്ക്. വാക്‌സിനേഷനും പുരോഗമിക്കുകയാണ്. ഇതുവരെ എഴുപത്തിമൂന്ന് കോടി ഡോസ് വാക്‌സിന്‍ നല്‍കി.