പ്രമുഖര്‍ ഉള്‍പ്പടെ ഇന്ത്യന്‍ പരിശീലക സ്ഥാനത്തിനായി അപേക്ഷിച്ചത് ആയിരക്കണക്കിന് പേര്‍

ന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ കോച്ചിനെ തെരഞ്ഞെടുക്കുന്നതിനായി ബിസിസിഐ അപേക്ഷകള്‍ കഷണിച്ചിരുന്നു. ഇതിനായി 2000 പേര്‍ അപേക്ഷകള്‍ സമര്‍പ്പിച്ചെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഒട്ടേറെ പ്രമുഖരുടെ പട്ടികയുമുണ്ട്.

ഓസ്ട്രേലിയന്‍ മുന്‍ താരം ടോം മൂഡി, മുന്‍ ന്യൂസിലാന്‍ഡ് താരവും നിലവില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് പരിശീലകനുമായ മൈക് ഹെസന്‍, മുന്‍ ഇന്ത്യന്‍ താരങ്ങളായ റോബിന്‍ സിംഗ്, ലാല്‍ചന്ദ് രജ്പുത് എന്നിവര്‍ അപേക്ഷ സമര്‍പ്പിച്ചു. അതേസമയം ഫീല്‍ഡിങ് പരിശീലക സ്ഥാനത്തേക്ക് ദക്ഷിണാഫ്രിക്കയുടെ ഫീല്‍ഡിംഗ് ഇതിഹാസം ജോണ്ടി റോണ്ട്‌സും അപേക്ഷിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം പരിശീലകന്‍ രവിശാസ്ത്രി തന്നെ ഇനിയും കോച്ചായി തുടരണമെന്നാണ് ആഗ്രഹം എന്ന് ടീം ക്യാപ്റ്റന്‍ കൊഹ്ലി വ്യക്തമാക്കിയിരുന്നു. 2015ലാണ് ശാസ്ത്രി ഇന്ത്യയുടെ ടീം ഡയറക്ടര്‍ സ്ഥാനത്ത് എത്തുന്നത്. പിന്നീട് കുംബ്ലെയുടെ പകരക്കാരനായി പരിശീലകനാവുകയായിരുന്നു.

Top