തിരുവനന്തപുരത്തും കരിപ്പൂര്‍ മാതൃകയില്‍ ‘സ്വര്‍ണം പൊട്ടിക്ക’ലെന്ന് സൂചന

തിരുവന്തപുരം: കരിപ്പൂര്‍ മോഡല്‍ സ്വര്‍ണ്ണം പൊട്ടിക്കല്‍ തിരുവനന്തപുരത്തും. കഴിഞ്ഞ 13ന് ദുബായില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കല്ലറ സ്വദേശി അല്‍ അമീനെ കാണാതായതിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്നാണ് പൊലീസിന്റെ നിഗമനം.

അല്‍ അമീനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ വലിയതുറ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കരിപ്പൂരിലെ പോലെ സ്വര്‍ണം പൊട്ടിക്കല്‍ തിരുവനന്തപുരത്തും നടന്നതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചത്. സ്വര്‍ണം കടത്തിയ ഇയാള്‍ മറ്റൊരു സംഘത്തിനൊപ്പം പോയെന്നാണ് സംശയം. അല്‍ അമീന്‍ പോയ വാഹനം പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

മഞ്ചേരി സംഘത്തിനായി അല്‍ അമീന്‍ കടത്തിയ സ്വര്‍ണം കണ്ണൂര്‍ സംഘം കൊണ്ടുപോയെന്നാണ് കരുതുന്നത്. ഒന്നുകില്‍ അല്‍ അമീനെ കണ്ണൂര്‍ സംഘം തട്ടിക്കൊണ്ടുപോയി, അല്ലെങ്കില്‍ അവര്‍ക്കൊപ്പം അയാള്‍ സ്വമേധയാ പോയി എന്നാണ് പൊലീസ് നിഗമനം.

Top