ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതക്കേസിൽ കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് വെല്ലുവിളികൾ ഏറെ

കാസർഗോഡ് : കാസര്‍ഗോഡ് കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അബ്ദുള്‍ റഹ്മാനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ വെല്ലുവിളികള്‍ ഏറെ. പ്രതികളെ പിടികൂടിയെങ്കിലും നിര്‍ണായക തെളിവുകള്‍ കണ്ടെത്താത്തത് തുടരന്വേഷണത്തിന് പ്രതിസന്ധിയാകുകയാണ്.
കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് വിട്ടതോടെ ലോക്കല്‍ പൊലീസ് നടത്തി വന്ന അന്വേഷണം നിലച്ചിരിക്കുന്നു.

അറസ്റ്റ് ചെയ്ത മൂന്ന് പ്രതികളേയും റിമാന്‍ഡ് ചെയ്തതിനപ്പുറത്തേക്ക് അന്വേഷണ പുരോഗതിയുണ്ടായിട്ടില്ല. മുഖ്യപതി ഇര്‍ഷാദ് കത്തി ഉപയോഗിച്ചാണ് റഹ്മാനെ കൃത്തിയതെന്ന് മൊഴി നല്‍കിയിട്ടുണ്ടെങ്കിലും ആയുധം കണ്ടെത്തേണ്ടതുണ്ട്.പ്രതികളെ കൊലപാതകം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കുകയോ വിശദമായി ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല. ക്രൈംബ്രാഞ്ച് സംഘ പുതിയ എഫ്‌ഐആര്‍ തയാറാക്കി കേസ് രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ അന്വേഷണ നടപടികള്‍ പുനരാരംഭിക്കാന്‍ സാധിക്കൂ.

Top