യുഎഇയിൽ ഇന്ന് 2,500ലേറെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു

ബുദാബി : യുഎഇയിൽ തുടർച്ചയായ നാലാം ദിവസവും 2,500ലേറെ പുതിയ കോവിഡ്19 കേസുകൾ റിപ്പോർട്ട് ചെയ്തു. 2,876 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 230,578 ആയതായി ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

ആറ് കോവിഡ് മരണം കൂടി ഇന്ന് റിപ്പോർട് ചെയ്തു. രോഗമുക്തി നേടിയവരുടെ എണ്ണവും ഉയരുന്നുണ്ട്. 2,454 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗംഭേദമായവർ. രോഗമുക്തി നേടിയവർ ആകെ 206,114. ആകെ മരണം–708. ചികിത്സയിലുള്ളവർ–23,756.

Top