യഷ് നായകനാകുന്ന ‘ടോക്‌സിക്’ എന്ന ചിത്രത്തില്‍ ഷാരൂഖ് ഖാനും ഭാഗമായേക്കും എന്ന് റിപ്പോര്‍ട്ടുകള്‍

ഷിനെ പ്രധാന കഥാപാത്രമാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ‘ടോക്‌സിക്’ എന്ന സിനിമയുടെ ടൈറ്റില്‍ കഴിഞ്ഞ മാസമാണ് പുറത്തുവിട്ടത്. ‘എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍ അപ്പ്‌സ്’ എന്ന ടാഗ്ലൈനോടെയുള്ള ചിത്രത്തില്‍ ഷാരൂഖ് ഖാനും ഭാഗമായേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്.

ഒരു എക്‌സറ്റന്‍ഡഡ് കാമിയോ വേഷത്തിനായി ഷാരൂഖിനെ ടോക്‌സിക് ടീം സമീപിച്ചതായാണ് റിപ്പോര്‍ട്ട്. സിനിമകളിലെ ഗിമ്മിക്കുകള്‍ക്കായുള്ള കാമിയോ ആയിരിക്കില്ലെന്നും സിനിമയിലെ സുപ്രധാന കഥാപാത്രമായിരിക്കുമിതെന്നുമാണ് സൂചന. താരം കഥാപാത്രത്തിനായി സമ്മതം മൂളുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷയെന്നും അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

നേരത്തെ റെഡ് ചില്ലീസ് എന്റര്‍ടെന്മെന്റ്‌സിന്റെ ബാനറില്‍ ഒരുങ്ങുന്ന ഷാരൂഖ് ചിത്രത്തില്‍ യഷ് അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതിന് പിന്നാലെ ഈ വാര്‍ത്ത കൂടി വരുമ്പോള്‍ യഷ് ആരാധകര്‍ ആവേശത്തിലാണ്. ശ്രുതി ഹാസനാണ് ടോക്സിക്കില്‍ നായികയായെത്തുന്നത്. കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വെങ്കട്ട് കെ നാരായണയും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. 2025 ഏപ്രില്‍ 10-ന് സിനിമ റിലീസ് ചെയ്യുമെന്നാണ് വിവരം. ഗീതു മോഹന്‍ദാസ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്.

Top