സിനിമാ ചിത്രീകരണത്തിനിടയില്‍ തന്നെ കരയിപ്പിക്കുന്ന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് നടന്‍ ടൊവീനോ തോമസ്. ജീവിതത്തില്‍ സംഭവിക്കുന്ന ദുരന്തങ്ങള്‍ പോലും ചിലപ്പോഴൊക്കെ മറ്റുള്ളവര്‍ക്ക് വെറും വാര്‍ത്ത മാത്രമാണ്. അതുകൊണ്ട് സങ്കടകരമായ കാര്യങ്ങള്‍ വേണ്ടെന്നും ടൊവീനോ പറയുന്നു.
ഇത്തരം കാര്യങ്ങള്‍ ആരും അറിയേണ്ട കാര്യമില്ല. അതെല്ലാം സ്വകാര്യ ഓര്‍മകളായി വയ്ക്കാനാണ് എനിക്ക് താല്‍പര്യമെന്നും താരം വ്യക്തമാക്കി. ജോക്കര്‍ എന്ന ചിത്രത്തില്‍ ബഹദൂര്‍ പറയുന്നത് പോലെ ‘മോനെ ബാബു, കോമാളി കരയാന്‍ പാടില്ല. കോമാളി കരഞ്ഞാലും നാട്ടുകാര്‍ ചിരിക്കുമെന്ന്’. അതുപോലെയാണ് ഇതുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ തന്റെ സിനിമാ സംവിധാന സ്വപ്‌നത്തെക്കുറിച്ചും താരം പറഞ്ഞു.
എന്നെങ്കിലും ഒരു കാലത്ത് സിനിമ സംവിധാനം ചെയ്യുകയാണെങ്കില്‍ ‘ഇന്‍ ടു ദ വൈല്‍ഡ്’ പോലുള്ള സിനിമയാകും എടുക്കുക. അത്രയും ആഴത്തില്‍ ജീവിതം പകര്‍ത്തുന്ന സിനിമ ചെയ്യണമെന്നാണ് ആഗ്രഹമെന്നും ടൊവീനോ കൂട്ടിച്ചേര്‍ത്തു.