തിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് പാര്‍ട്ടിയുടെ ഒരു ഘടകത്തിലും ചര്‍ച്ച നടന്നിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം. എല്ലാ സീറ്റുകളിലും എല്‍ഡിഎഫ് ഉചിതമായസമയത്ത് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. ബിജെപി ആദ്യം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നതില്‍ ആശങ്ക ഇല്ല. രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിച്ചാല്‍ ചോദ്യം ചെയ്യപ്പെടുന്നത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ബുദ്ധിയെന്നും ബിനോയ് വിശ്വം പറഞ്ഞു. രാഹുല്‍ഗാന്ധി ബിജെപിയെ ഭയന്ന് തെക്കോട്ട് ഓടി എന്ന് വ്യാഖ്യാനിക്കപ്പെടുമെന്നും ബിനോയ് വിശ്വം പറഞ്ഞു.ചര്‍ച്ചകള്‍ നടക്കും മുന്‍പേ പേരുകള്‍ പുറത്തുവന്നത് തെറ്റായ പ്രവണതയാണ്. രാഹുലിന്റെ പോരാട്ടം ഒറ്റ ബിജെപിക്കാര്‍ വിജയിക്കാത്ത കേരളത്തില്‍ വേണമോ എന്നത് കോണ്‍ഗ്രസ് തീരുമാനിക്കണം.