തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വകഭേദം ഒമിക്രോണ്‍ സമൂഹ വ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇത് തടയാനുള്ള കരുതല്‍ നടപടികളാണ് വ്യക്തിപരമായി ഓരോരുത്തരും സ്വീകരിക്കേണ്ടതെന്നും മന്ത്രി ചൂണ്ടിക്കാട്ടി
കോവിഡ് കാലഘട്ടത്തില്‍ സ്വീകരിച്ച സ്ട്രാറ്റജി വ്യാപനത്തിന്റെ വേഗത കുറക്കുക, തടയുക എന്നതാണ്. ഈ ഘട്ടത്തിലും ഒമിക്രോണ്‍ വകഭേദം കാരണമുള്ള കോവിഡ് വ്യാപനം തടയുകയാണ് ചെയ്യുന്നതെന്നും മന്ത്രി വ്യക്തമാക്കി.
മാത്രമല്ല, കൗമാരക്കാര്‍ക്കുള്ള വാക്‌സിന്‍ നടപടികള്‍ നാളെ ആരംഭിക്കും. രജിസ്‌ട്രേഷന്‍ നടത്താന്‍ കഴിയാത്തവര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് സൗകര്യമൊരുക്കും. മുതിര്‍ന്നവര്‍ക്കുള്ള ബൂസ്റ്റര്‍ ഡോസ് 10-ാം തീയതി മുതല്‍ വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.