സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് ക്രിമിനല്‍ കേസുണ്ട്; പ്രോസിക്യൂഷന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വാദം തുടരുന്നു. ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന വാദം ഗൗരവതരമാണെന്ന് കോടതി വ്യക്തമാക്കി.

കേസ് അന്വേഷിക്കാന്‍ പൊലീസിന് അധികാരമുണ്ട്. കസ്റ്റഡിയില്‍ ആവശ്യം ഉണ്ടോയെന്നതാണ് ചോദ്യമെന്നും, ദിലീപിനെതിരെ എന്ത് തെളിവുണ്ടെന്ന് നോക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. മൊഴി നല്‍കാനെത്തുന്ന സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപിന്റെ ആളുകള്‍ ശ്രമിക്കുന്നതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോന നടത്തിയെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ ആരോപണത്തിന് ഡിജിറ്റല്‍ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥന്റെ ജീവന് ഭീഷണിയുണ്ട്. വിചാരണ കോടതിയില്‍ പോകാന്‍ പോലും ഭയമാണ്. സംരക്ഷിക്കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

Top