കേരളത്തിലോടുന്ന ട്രെയിനുകളിലെ സ്ലീപ്പര്‍ കോച്ചുകള്‍ കുറയ്ക്കാനുള്ള റെയില്‍വേ നടപടിയില്‍ പ്രതിഷേധം ശക്തം

തിരുവനന്തപുരം: കേരളത്തിലോടുന്ന നാല് ട്രെയിനുകളില്‍ സ്ലീപ്പര്‍ കോച്ചുകളുടെ എണ്ണം കുറയ്ക്കാനുള്ള റെയില്‍വേയുടെ നീക്കത്തില്‍ പ്രതിഷേധം ശക്തം. ഒഴിവാക്കുന്ന സ്ലീപ്പര്‍ കോച്ചുകള്‍ക്ക് പകരമായി തേര്‍ഡ് എ.സി കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് റെയില്‍വേയുടെ തീരുമാനം.

ഈ മാസം 18 മുതല്‍ കോച്ചുകളില്‍ മാറ്റമുണ്ടാകും. കൂടുതല്‍ ട്രെയിനുകളില്‍ ഇത് നടപ്പിലാക്കാനാണ് റെയില്‍വേയുടെ നീക്കം. മംഗളൂരു തിരുവനന്തപുരം മാവേലി എക്‌സ്പ്രസ്, മംഗളൂരു-തിരു. മലബാര്‍ എക്‌സ്പ്രസ്, മംഗളൂരു-ചെന്നൈ മെയില്‍, മംഗളൂരു-ചെന്നൈ വെസ്റ്റ്കോസ്റ്റ് എന്നീ ട്രെയിനുകളിലാണ് പുതിയ പരിഷ്‌കാരം.

നാലും ദീര്‍ഘ ദൂര യാത്രകള്‍ക്ക് ഉള്‍പ്പടെ സാധരണക്കാര്‍ ഏറെ ആശ്രയിക്കുന്നവയാണ്. ട്രെയിനുകളില്‍ ഒരു സ്ലീപ്പര്‍ കോച്ച് ഒഴിവാക്കി തേര്‍ഡ് എ.സി കോച്ച് ഒരുങ്ങും. റെയില്‍വേക്ക് ഇരട്ടി തുക ലഭിക്കുമെങ്കിലും പുതിയ തീരുമാനം യാത്രാ പ്രതിസന്ധി രൂക്ഷമാക്കുമെന്നാണ് ഉയരുന്ന വിമര്‍ശനം. റെയില്‍വേയുടെ തീരുമാനത്തിനെതിരെ ഡി.വൈ.എഫ്.ഐ ഉള്‍പ്പടെയുള്ള യുവജന സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

Top