ചെന്നൈ: രാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ടെന്ന് തുറന്നു പറഞ്ഞും അതിനെ ചെറുത്ത് തോല്‍പ്പിക്കുന്ന കേരളത്തെ അഭിനന്ദിച്ചും നടന് കമല്ഹാസന് രംഗത്ത്.
ഹിന്ദുത്വവാദം ദ്രാവിഡ രാഷ്ട്രീയത്തിന് കോട്ടം തട്ടിക്കുമോ എന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തിനു മറുപടിയായാണ് കമല്ഹാസന് തന്റെനിലപാട് വ്യക്തമാക്കിയത്.
ആനന്ദവികടന് മാസികയിലെ പ്രതിവാര പംക്തിയിലാണ് കമലിന്റെ തുറന്നുപറച്ചില്‍.
ഹിന്ദു തീവ്രവാദ ശക്തികളെ ചെറുത്തു തോല്പിക്കുന്നതില് കേരളം മാതൃകയാണെന്നും, മുന്‍ കാലങ്ങളില്‍ യുക്തികൊണ്ട് മറുപടി പറഞ്ഞിരുന്നവര്‍ ഇന്ന് ആയുധങ്ങള്‍ കൊണ്ടാണ് പ്രതികരിക്കുന്നതെന്നും, ഹിന്ദു തീവ്രവാദി എവിടെയെന്ന ചോദ്യത്തിന് അവര്‍തന്നെ ഉത്തരം നല്‍കിയിരിക്കുകയാണെന്നും താരം വ്യക്തമാക്കി.
സിനിമാ താരങ്ങളെ പോലും ജാതിപറഞ്ഞ് അധിക്ഷേപിക്കുന്നതിലൂടെ എത്രമാത്രം വിഷമാണ് പ്രചരിപ്പിക്കുന്നതെന്ന് മനസിലാകുമെന്നും ബിജെപി നേതാവ് എച്ച്. രാജയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് കമല്ഹാസന് എഴുതി.