കോണ്‍ഗ്രസ്സുമായി യാതൊരു സഖ്യത്തിനുമില്ല, സി.പി.എം കേന്ദ്ര കമ്മിറ്റിയില്‍ തീരുമാനമായി

ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി ബന്ധം വേണ്ടെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി. സീതാറാം യെച്ചൂരിയുടെയും ബംഗാള്‍ ഘടകത്തിന്റെയും ആവശ്യം തള്ളി.

വോട്ടെടുപ്പില്ലാതെയാണ് കേന്ദ്രകമ്മിറ്റിയില്‍ തീരുമാനം എടുത്തത്. അടുത്ത സിസിയില്‍ ആവശ്യം വീണ്ടും ഉന്നയിക്കുമെന്ന് ബംഗാള്‍ ഘടകം അറിയിച്ചു.

വി എസ് അച്യുതാനന്ദന്‍, തോമസ് ഐസക് എന്നിവര്‍ സീതാറാം യച്ചൂരിയുടെ നിലപാടിനെ പിന്തുണച്ചിരുന്നു.

രാഷ്ട്രീയനയത്തില്‍ സിപിഐഎം കേന്ദ്രകമ്മിറ്റിയില്‍ വോട്ടെടുപ്പ് നടക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വോട്ടെടുപ്പില്ലാതെ തീരുമാനം എടുക്കുകയായിരുന്നു. ഭൂരിപക്ഷ നേതാക്കളുടെ വികാരവും കോണ്‍ഗ്രസ് സഖ്യത്തിന് എതിരായിരുന്നു.

കോണ്‍ഗ്രസിനെ മറ്റ് മതേതര പാര്‍ട്ടികളെ പോലെ കാണാനാവില്ലെന്ന വാദമായിരുന്നു ഇവര്‍ ഉന്നയിച്ചത്. എന്നാല്‍ സഹകരണം പൂര്‍ണമായും തള്ളരുതെന്നായിരുന്നു ബംഗാള്‍ നേതാക്കളുടെ ആവശ്യം.  ബംഗാളിലെ തൃണമൂല്‍ ഭരണത്തിനെതിരായ നീക്കം മുന്‍നിര്‍ത്തിയായിരുന്നു ഇത്.

Top