വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് ഇപ്പോള്‍ ഇല്ല; ‘കോടതി വിധി നോക്കി തീരുമാനം’

ഡൽഹി: വയനാട് ലോക്‌സഭ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല. 2023 ഫെബ്രുവരി വരെയുള്ള ഒഴിവുകളാണ് പരിഗണിച്ചതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചത്. അപ്പീൽ നൽകാൻ വിചാരണ കോടതി 30 ദിവസത്തെ സമയം രാഹുൽ ഗാന്ധിക്ക് നൽകിയിട്ടുണ്ട്.

ഒഴിവുള്ള സീറ്റിൽ ആറു മാസത്തിനകം തെരഞ്ഞെടുപ്പ് നടത്തിയാൽ മതിയാകും. കോടതി നിലപാട് കൂടി നോക്കി തീരുമാനം എടുക്കാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ വ്യക്തമാക്കി. പൊതു തെരഞ്ഞെടുപ്പ് ഒരു വർഷത്തിനകം വരികയാണെങ്കിൽ അവിടെ വോട്ടെടുപ്പ് നടത്തേണ്ടതില്ല.

എന്നാൽ ഒഴിവു വന്ന തീയതി മുതൽ പൊതു തെരഞ്ഞെടുപ്പുവരെ ഒരു വർഷത്തിലേറെ കാലമുള്ളമുള്ളതിനാൽ, കോടതി വിധി എതിരായാൽ വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാകും. വയനാടിന് പുറമെ, ത്രിപുരയിലും ഒരു ലോക്‌സഭ സീറ്റ് ഒഴിവുണ്ട്. നിയമസഭയിലേക്ക് വിജയിച്ചതിനെത്തുടർന്ന് കേന്ദ്രമന്ത്രി പ്രതിമാ ഭൗമിക് രാജിവെച്ചതിനെത്തുടർന്നാണ് ധൻപൂർ മണ്ഡലത്തിൽ ഒഴിവു വന്നത്.

ജലന്ധർ ലോക്‌സഭ സീറ്റിൽ മെയ്

Top