സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല

കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. 22 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് 5780 രൂപ എന്ന രീതിയില്‍ തന്നെയാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് വില 46240 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 4780 രൂപയാണ്.

മൂന്ന് ദിവസത്തെ ഇടിവിന് ശേഷം ശനിയാഴ്ച സ്വര്‍ണവിലയില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഈ മാസം രണ്ടാം തിയതി രേഖപ്പെടുത്തിയ 47,000 ആണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില. 18ന് രേഖപ്പെടുത്തിയ 45,920 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന സ്വര്‍ണവില.

Top