തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്നലെ കുത്തനെ സ്വര്‍ണവിലയില്‍ വര്‍ദ്ധനവുണ്ടായിരുന്നു. ഒരു പവന് ഇന്നലെ 680 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില 47000 ത്തിലേക്കെത്തി.
ഫെബ്രുവരിയിലെ അവസാന ദിവസങ്ങളില്‍ സ്വര്‍ണവില ഉയര്‍ന്നിട്ടുണ്ടായിരുന്നില്ല, എന്നാല്‍ മാര്‍ച്ച് ആദ്യ ദിനങ്ങളില്‍ തന്നെ സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. രണ്ട് ദിവസംകൊണ്ട് 920 രൂപ വര്‍ധിച്ചു.
വിവാഹ സീസണ്‍ ആയതിനാല്‍ തന്നെ ഉപഭോക്താക്കള്‍ക്ക് വലിയ തിരിച്ചടിയാണ് സ്വര്‍ണവില വര്‍ദ്ധനവുണ്ടാക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില ഇന്നലെ 30 രൂപയും ഇന്ന് 65 രൂപയും ഉയര്‍ന്നു. വിപണി വില 5875 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4875 രൂപയാണ്.
വെള്ളിയുടെ വിലയിലും ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ ഇന്നലെ ഉയര്‍ന്നിരുന്നു, വിപണി വില 77 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.