സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല; ഗ്രാമിന് 6075 രൂപ

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്ന് ഗ്രാമിന് 6075 രൂപയാണ് സ്വര്‍ണത്തിന് വില. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് വില 48,600 രൂപയായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5040 രൂപയാണ്.

ഈ മാസം തുടങ്ങിയതുമുതല്‍ വിലയുടെ കാര്യത്തില്‍ അനുദിനം സ്വന്തം റെക്കോഡ് ഭേദിക്കുകയാണ് മഞ്ഞ ലോഹം. വെറും ഒരാഴ്ചയില്‍ സ്വര്‍ണ വിലയില്‍ രേഖപ്പെടുത്തിയത് അഞ്ച് ശതമാനത്തിലേറെ വര്‍ധനയാണ്. മാര്‍ച്ച് 1ന് 46,320 രൂപ ആയിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന് വില. നിലവില്‍ 48,600 രൂപയാണ് ഒരു പവന്റെ വില.

Top