സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 43,600 രൂപയാണ് വിപണി നിരക്ക്. ഒരു ഗ്രാം സ്വര്‍ണത്തിന് 5,450 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. തുടര്‍ച്ചയായ മൂന്നാം ദിനമാണ് സംസ്ഥാനത്ത് സ്വര്‍ണവില നിശ്ചലമായി തുടരുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വര്‍ണവിലയില്‍ മാറ്റം ഉണ്ടായിരുന്നില്ല.

കഴിഞ്ഞ വ്യാഴാഴ്ച, ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ വര്‍ദ്ധിച്ചിരുന്നു. കൂടാതെ, ചൊവ്വ, ബുധന്‍ ദിവസങ്ങളിലും പവന് 80 രൂപയുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഈ മാസത്തെ ആദ്യത്തെ രണ്ട് ആഴ്ചകളിലും സ്വര്‍ണവില താരതമ്യേന താഴ്ന്നിരുന്നു. ആഗോളതലത്തില്‍ ഉണ്ടായ ഇടിവാണ് ആഭ്യന്തര സ്വര്‍ണ വിലയിലും പ്രതിഫലിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ സ്വര്‍ണവില ഇടിവിലാണ് ഉള്ളത്. ട്രോയ് ഔണ്‍സിന് 0.90 ഡോളര്‍ താഴ്ന്ന് 1,914.89 രൂപ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് ഇന്നും വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 80 രൂപയാണ് നിരക്ക്.

Top