There is no compromise with dissenters in positions of power: V.M Sudheeran

തിരുവനന്തപുരം: വിമതര്‍ക്ക് അധികാരസ്ഥാനങ്ങള്‍ നല്‍കിക്കൊണ്ട് ഒത്തുതീര്‍പ്പില്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍. ബിജെപിയുമായും സിപിഎമ്മുമായും പ്രാദേശിക ധാരണ അനുവദിക്കില്ലെന്നും സുധീരന്‍ പറഞ്ഞു.

കണ്ണൂരില്‍ വിമതന്റെ പിന്തുണ സ്വീകരിക്കുന്നതിന് കഴിഞ്ഞ ദിവസം ചേര്‍ന്ന കെപിസിസി നിര്‍വാഹക സമിതി യോഗത്തില്‍ തീരുമാനിച്ചിരുന്നു. മറ്റു ജില്ലകളില്‍ ഡിസിസികള്‍ക്ക് യുക്തമായ തീരുമാനമെടുക്കാം. തിരഞ്ഞെടുപ്പ് പരാജയം അന്വേഷിക്കാന്‍ ഓരോ ജില്ലയിലും സമിതി രൂപീകരിക്കും. 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും യോഗത്തില്‍ തീരുമാനമെടുത്തിരുന്നു.

Top