തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തിന് പിന്നില്‍ ഗൂഢാലോചന നടന്നെന്ന വാദത്തില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നതായി കെ.എം മാണി. കേസില്‍ തനിക്കും മന്ത്രി കെ.ബാബുവിനും രണ്ട് നീതിയാണെന്ന കാര്യം ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ബാര്‍ കോഴ കേസില്‍ ഗൂഢാലോചന ഉണ്ടായിട്ടുണ്ട്. ഇല്ലെന്ന് പറയാനുള്ള തെളിവുകള്‍ ഒന്നും പാര്‍ട്ടിക്ക് കിട്ടിയിട്ടില്ല. എന്നാല്‍, ഗൂഢാലോചന എവിടെ നിന്നാണെന്ന് പറയാന്‍ മാണി തയ്യാറായില്ല. സംശുദ്ധവും കളങ്കമില്ലാത്തതുമാണെന്നും മാണി പറഞ്ഞു.
കോണ്‍ഗ്രസുമായി ഇഷ്ടവും അനിഷ്ടവുമില്ല. എക്‌സൈസ് മന്ത്രി കെ ബാബുവിനോട് അസൂയയില്ലെന്നും മാണി പറഞ്ഞു.