കൊച്ചി: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തലശേരിയിലെ നാമനിര്‍ദേശ പത്രിക കേസില്‍ ഹൈക്കോടതി ഇന്ന് വിധി പറയില്ല. എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. അതേസമയം, ഗുരുവായൂരിലെ കേസ് പരിഗണിച്ച് തുടങ്ങിയിട്ടില്ല. രണ്ട് കേസിലും വിധി പ്രഖ്യാപനം നാളെയാകും ഉണ്ടാകുക.
അതേസമയം, തലശേരി നാമനിര്‍ദേശ പത്രിക കേസില്‍ കക്ഷി ചേരാന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അപേക്ഷ നല്‍കി. തലശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് അപേക്ഷ നല്‍കിയത്. എന്നാല്‍ കക്ഷി ചേരുന്നതിന് കോടതി അനുവാദം നല്‍കിയില്ല. നേരത്തേ കക്ഷി ചേരാത്തത് ചൂണ്ടിക്കാട്ടിയാണ് കോടതി യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ അപേക്ഷ തള്ളിയത്.