തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെയുള്ള കേസില്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനോട് ഏറ്റുമുട്ടാനുറച്ച് എ ജി.
കേസ് മാറ്റിക്കൊടുത്ത ചരിത്രമില്ലെന്ന് എജിയുടെ ഓഫീസ് റവന്യൂ മന്ത്രിക്ക് വിശദീകരണം നല്‍കി.
മാത്രമല്ല, ഒരു കേസിനോടും പ്രത്യേക താല്‍പര്യമില്ലെന്നും എ ജിയുടെ ഓഫീസ് വ്യക്തമാക്കി.
നേരത്തെ, ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെയുള്ള കേസില്‍ എജി പി.എച്ച് കുര്യനെതിരെ തുറന്നടിച്ച് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ രംഗത്തെത്തിയിരുന്നു.
എജിയ്ക്ക് അയച്ച കത്തിന് ഇതുവരെ മറുപടി കിട്ടിയിട്ടില്ലെന്ന് ഇ. ചന്ദ്രശേഖരന്‍ കുറ്റപ്പെടുത്തി.
മാത്രമല്ല, വാര്‍ത്താ സമ്മേളനത്തിലല്ല മറുപടി അറിയിക്കേണ്ടതെന്നും ചന്ദ്രശേഖരന്‍ ചൂണ്ടിക്കാട്ടി.
കയ്യേറ്റം സംബന്ധിച്ച റവന്യൂ കേസുകളില്‍ വിട്ടുവീഴ്ചയില്ലെന്നും, തോമസ് ചാണ്ടിക്കെതിരെയുള്ള കേസില്‍ രഞ്ജിത് തമ്പാന്‍ തന്നെ വാദിക്കണമെന്നാണ് റവന്യൂ വകുപ്പിന്റെ നിലപാടെന്നും മന്ത്രി വ്യക്തമാക്കി.