പഠിച്ചിട്ടും തൊഴിലില്ല ; വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാത്തവരുടെ എണ്ണം വര്‍ധിക്കുന്നു

ന്യൂഡല്‍ഹി: വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാത്തവരുടെ എണ്ണം ദിനംപ്രതി കൂടുന്നു.

പൊതുമേഖല ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത തിരിച്ചടക്കാത്തതിനാലാണ് കിട്ടാക്കടമായി കിടക്കുന്നത്.

പഠനം പൂര്‍ത്തിയാക്കിയിട്ടും ജോലി ലഭിക്കാത്തതാണ് വായ്പ തിരിച്ചടക്കാത്തതിനു കാരണമായി പറയുന്നത്.

അതേസമയം മികച്ച ശമ്പളമുള്ള തൊഴില്‍ ലഭിച്ചിട്ടും വായ്പ തിരച്ചടയ്ക്കാത്തവരും ഏറെയുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

വിദ്യാഭ്യാസ വായ്പ വാങ്ങി എന്‍ജിനിയറിങ്, എംബിഎ പോലുള്ള കോഴ്‌സുകള്‍ പഠിച്ചവരില്‍ പലര്‍ക്കും മികച്ച ജോലികിട്ടാത്തതാണ് കിട്ടാക്കടം വര്‍ധിക്കാന്‍ പ്രധാനകാരണം.

മികച്ച വിദ്യാഭ്യാസവും തോഴില്‍ പരിശീലനവും ലഭിച്ചവര്‍ക്കുപോലും ഭേദപ്പെട്ട ശമ്പളം നല്‍കാന്‍ വന്‍കിട കമ്പനികള്‍ മടിക്കുന്നതാണ് പലരും പഠിച്ചിറങ്ങിയിട്ടും തൊഴില്‍ രഹിതരായിരിക്കുന്നത്.

മികച്ച ശമ്പളം ലഭിക്കുന്നവരില്‍ പലരും ബോധപൂര്‍വം വായ്പ തിരിച്ചടക്കാതിരിക്കുന്നുമുണ്ട്. ഈടും മറ്റും നല്‍കാത്തതിനാല്‍ ഇത് അവസരമായി കാണുന്നവരുമുണ്ടെന്ന് ബാങ്കുകള്‍ പറയുന്നു.

മാര്‍ച്ച് 2015ല്‍ 3,536 കോടിയായിരുന്ന കിട്ടാക്കടം 2017 മാര്‍ച്ച് ആയപ്പോള്‍ 5,192 കോടിയായി.

2015-16 സാമ്പത്തിക വര്‍ഷത്തിലാണ് കിട്ടാക്കടം വര്‍ധിച്ചതെന്നും ലോകസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

2015 മാര്‍ച്ചിനും 2017 മാര്‍ച്ചിനും ഇടയിലെ കണക്കുപ്രകാരം 47 ശതമാനം പേരും വായ്പ തിരിച്ചടയ്ക്കാത്തവരാണ്.

Top