തലപ്പാടി: തലപ്പാടിയില്‍ ഇന്ന് യാത്രക്കാര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പരിശോധനയില്ല. ഇന്ന് മുതല്‍ കര്‍ശന പരിശോധന നടത്തുമെന്ന് കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കില്ലെന്നായിരുന്നു തീരുമാനം. കോടതിയില്‍ തിരിച്ചടി നേരിടുമെന്ന ആശങ്കയിലാണ് പരിശോധന ഒഴിവാക്കിയത് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം, ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കാസര്‍കോട് സ്വദേശി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പുതുക്കി. കേസ് ഇനി വെള്ളിയാഴ്ച്ച പരിഗണിക്കും.
വിമാനത്തില്‍ സഞ്ചരിക്കുന്നവര്‍ക്ക് കുഴപ്പമില്ല, റോഡ് മാര്‍ഗം പോകുന്ന സാധാരണക്കാരെ തടഞ്ഞുനിര്‍ത്തി കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ചോദിക്കുന്ന നടപടി യുക്തിക്ക് നിരക്കുന്നതല്ല എന്നാണ് കര്‍ണാടക ഹൈക്കോടതി നേരത്തെ വിമര്‍ശിച്ചത്. തീരുമാനം റദ്ദാക്കണമെന്നും കോടതി പറഞ്ഞിരുന്നു. പക്ഷേ, കര്‍ണാടക സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് നിലപാടെടുക്കുകയായിരുന്നു.