രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് ആളു കുറയുന്നുവെന്ന് ട്വിറ്ററില്‍ പരിഹാസം. യാത്രയ്ക്കുള്ള പിന്തുണ കുറഞ്ഞതോടെ വന്‍ തുകയാണ് ഫേസ്ബുക്കില്‍ പരസ്യത്തിന് വേണ്ടി ചെലവിടുന്നതെന്നാണ് ട്വീറ്റുകള്‍ ആരോപിക്കുന്നത്. ഭാരത് ജോഡോ യാത്രയിലെ രാഹുല്‍ ഗാന്ധിയുടെ ചിത്രം ബൂസ്റ്റ് ചെയ്യാനായി വന്‍ തുക ചെലവിട്ടെന്നും ട്വീറ്റുകളില്‍ ആരോപണമുണ്ട്. ചിത്രത്തിന് വേണ്ടി ചെലവാക്കുന്ന തുകയുടെ സ്ക്രീന്‍ ഷോട്ട് അടക്കമാണ് ആരോപണം.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പ്രിയങ്കാ ഗാന്ധിയുടെ മകള്‍ അണിനിരന്നത് ഇന്നലെയാണ്. രാജസ്ഥാനിലെ ബുണ്ടി ജില്ലയിലെ ബാബായിയിലെ തേജജി മഹാരാജ് മാണ്ഡിയിൽ നിന്ന് രാവിലെ 6 മണിയോടെയാണ് യാത്ര ആരംഭിച്ചത്. കോട്ട-ലാൽസോട്ട് മെഗാ ഹൈവേയിൽ രാഹുലിനും പ്രിയങ്കാ ഗാന്ധിക്കുമൊപ്പം പാർട്ടി പ്രവർത്തകരും സ്ത്രീകളും ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തിരുന്നു.
ബാബായിയിൽ നിന്ന് പിപൽവാഡയിലേക്കാണ് യാത്ര നടത്തിയത്. യാത്രയുടെ 96ാം ദിവസമായിരുന്നു പ്രിയങ്കയുടെ മകള്‍ യാത്രയുടെ ഭാഗമായത്. ഭാരത് ജോഡോ യാത്ര രാജസ്ഥാനില്‍ പ്രവേശിച്ചതിന് പിന്നാലെ സംസ്ഥാനത്തെ പ്രധാന നേതാവ് പാര്‍ട്ടി വിട്ടിരുന്നു. കോണ്‍ഗ്രസ് നേതാവും വ്യവസായിയുമായ റിജു ജുന്‍ജുന്‍വാലയാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്.