സൗദിയില്‍ ഇനി മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യാന്‍ ഇക്കാമ നമ്പര്‍ ആവശ്യമില്ല

Mobile Phone

ജിദ്ദ: ഇനി മുതല്‍ സൗദിയിലുള്ള പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് റീചാര്‍ജ് ചെയ്യുന്നതിന് തങ്ങളുടെ തിരിച്ചറിയല്‍ രേഖയായ ഇക്കാമ നമ്പര്‍ നല്‍കേണ്ട ആവശ്യമില്ല.

ഇക്കാമ നമ്പര്‍ നല്‍കാതെ കൂപ്പണ്‍ നമ്പര്‍ മാത്രം നല്‍കി റീചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്ന് സൗദി കമ്മ്യുണിക്കേഷന്‍ ആന്റ് ഇന്‍ഫമേഷന്‍ ടെക്‌നോളജി കമ്മീഷന്‍ വ്യക്തമാക്കി.

2012 ജലൈ മുതലായിരുന്നു ഇക്കാമ നമ്പര്‍ നിര്‍ബന്ധമാക്കിയിരുന്നത്.

വ്യാജ രേഖകള്‍ ഉപയോഗിച്ച് മൊബൈല്‍ സിം കാര്‍ഡുകള്‍ എടുക്കുന്നത് തടയുന്നതിനായിരുന്നു നടപടി.

കൂടാതെ ജനുവരി മുതല്‍ വാറ്റ് നടപ്പാക്കി തുടങ്ങുന്നതുകൊണ്ട് ലാന്‍ഡ് ലൈന്‍ ഫോണ്‍ ബില്‍, ഇന്റര്‍നെറ്റ് പാക്കേജ്, മൊബെല്‍ഫോണ്‍, പെയ്ഡ് ആപ്ലിക്കേഷന്‍ തുടങ്ങിയവയ്ക്ക് അഞ്ച് ശതമാനം നികുതി കൂടുതല്‍ നല്‌കേണ്ടി വരും.

ജനുവരി ഒന്ന് മുതല്‍ 100 റിയാലിന് റീചാര്‍ജ് ചെയ്താല്‍ 95 റിയാല്‍ മാത്രമേ ലഭിക്കുകയുള്ളു.

Top