ഇനി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ പതിനെട്ട് വയസ് തികയേണ്ടതില്ല

രാജ്യത്ത് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് 18 വയസ്സ് തികയാൻ കാക്കേണ്ടതില്ലെന്ന് തെര‍ഞ്ഞെടുപ്പ് കമ്മീഷൻ. 17 വയസ്സ് പൂർത്തിയായാൽ പട്ടികയിൽ പേര് ചേർക്കാൻ മുൻകൂറായി അപേക്ഷ നൽകാവുന്നതാണെന്ന് കമ്മീഷൻ അറിയിച്ചു. ഇതിന് വേണ്ട സാങ്കേതിക സജ്ജീകരണങ്ങൾ നൽകാൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് കമ്മീഷൻ നിർദേശം നൽകി. നിലവിൽ ജനുവരി 1ന് 18 വയസ്സ് തികയുന്നവർക്ക് മാത്രമേ, വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ നൽകാനാകൂ. എന്നാൽ പുതിയ ഉത്തരവോടെ 17 തികഞ്ഞാൽ മുൻകൂർ അപേക്ഷ നൽകാനാകും.

Top