മുംബൈ: എന്‍ഡിടിവിയില്‍ സിബിഐ നടത്തിയ പരിശോധനകളെ മാധ്യമസ്വാതന്ത്ര്യത്തിലേക്കുള്ള മോദിസര്‍ക്കാരിന്റെ കടന്നുകയറ്റമെന്ന് ആരോപിച്ച ന്യൂയോര്‍ക്ക് ടൈംസ് മുഖപ്രസംഗത്തിനെതിരെ ആഞ്ഞടിച്ച് സിബിഐ.
2011 മുതല്‍ കമ്പനിക്ക് എതിരെ നടത്തിവരുന്ന വിവിധ അന്വേഷണങ്ങളെ കുറിച്ചുള്ള ചരിത്രം ടൈംസിന്റെ മുഖപ്രസംഗത്തില്‍ പറഞ്ഞിട്ടില്ല,ഒരുവശം മാത്രം പരിഗണിച്ചുള്ള അഭിപ്രായമാണ് ഇതെന്നും പത്രസ്വാതന്ത്ര്യത്തെ കുറിച്ച് ഇന്ത്യയെ ന്യൂയോര്‍ക്ക് ടൈംസ് പഠിപ്പിക്കേണ്ടെന്നും സിബിഐ വക്താവ് ആര്‍.കെ. ഗൗര്‍ പ്രതികരിച്ചു.
ഞങ്ങളുടെ സ്ഥാപനങ്ങളും സമ്പ്രദായങ്ങളും സാംസ്‌കാരികമായ പൈതൃകത്താലും ജനാധിപത്യ ധര്‍മ്മചിന്തയാലും സമ്പന്നമാണന്നും അദ്ദേഹം പറഞ്ഞു.
ജൂണ്‍ ഏഴിനായിരുന്നു ന്യൂയോര്‍ക്ക് ടൈംസ് മുഖപ്രസംഗം പ്രസിദ്ധീകരിച്ചത്. പിന്നാലെ ലഭിച്ച സിബിഐയുടെ പ്രതികരണവും ന്യൂയോര്‍ക്ക് ടൈംസ് തന്നെയാണ് പ്രസിദ്ധപ്പെടുത്തിയത്.