ഡല്‍ഹി: കേരള സര്‍ക്കാരിന്റെ ഡല്‍ഹി സമരത്തിനെതിരെ കേന്ദ്ര മന്ത്രി വി മുരളീധരന്. കേരളത്തിന് കേന്ദ്രത്തില്‍ നിന്ന് കിട്ടാനുള്ള കണക്കുകള്‍ സഭയില്‍ പറയുന്നില്ല എന്നും വി മുരളീധരന് കുറ്റപ്പെടുത്തി. കിട്ടാനുള്ളതിന്റെ കണക്ക് ജന്തര്‍ മന്തറില്‍ മൈക്ക് കെട്ടി പറയുകയല്ല വേണ്ടത്. ധനകാര്യ കമ്മിഷന്റെ മാനദണ്ഡം തിരുത്തണം എന്നാണ് ആവശ്യമെങ്കില്‍, അതിന് ജന്തര്‍ മന്തറില്‍ സമരം ചെയ്യുക അല്ല വേണ്ടത്. കേരളത്തില്‍ എത്തി ചര്‍ച്ച ചെയ്താണ് ധനകാര്യ കമ്മീഷന് മാനദണ്ഡം രൂപീകരിച്ചത് എന്നും വി മുരളീധരന് പറഞ്ഞു.
പിണറായി വിജയനും വിഡി സതീശനും തമ്മിലുള്ളത് ഒത്തുതീര്‍പ്പ് നാടകമാണ്. താന്‍ എന്ന് പിണറായി വിജയനെ കാണാന്‍ പോയെന്ന കാര്യം പറയാന്‍ വിഡി സതീശനെ വെല്ലുവിളിക്കുന്നുവെന്നും പറഞ്ഞ വി മുരളീധരന് സിപിഎം ബിജെപിക്ക് താന്‍ ഇടനിലക്കാരന് അല്ലെന്നും കൂട്ടിചേര്‍ത്തു.
ഇഡി നോട്ടീസ് പേടിച്ച് നടക്കുന്ന അരവിന്ദ് കെജ്രിവാളിനെ ആണ് സമരവേദിയില്‍ ഇരുത്തിയതെന്ന് വി മുരളീധരന് പരിഹസിച്ചു. മകള്‍ വാങ്ങിയ പണത്തിന്റെ കാര്യത്തില്‍ പച്ചക്കള്ളം പറയുന്നത് മുഖ്യമന്ത്രി ആണ്. മകളുടെ കമ്പനി എന്ത് സേവനം നല്കി എന്ന് മുഖ്യമന്ത്രി പറയണമെന്നും വി മുരളീധരന് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് ധനകാര്യത്തെ കുറിച്ച് ഒന്നും അറിയില്ല. ബാലഗോപാല്‍ ജിഎസ്ടിയെ കുറിച്ച് പറഞ്ഞത് അദ്ദേഹത്തിനും മുഖ്യമന്ത്രിക്കും മനസ്സിലായില്ലെന്നും വി മുരളീധരന് പറഞ്ഞു.