മുംബൈ: പൈലറ്റ് ഇല്ലാത്തതിനെ തുടര്‍ന്ന് ഏഴ് മണിക്കൂറോളം പുറപ്പെടാന്‍ വൈകി എയര്‍ ഇന്ത്യ വിമാനം.
മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും അഹമ്മദാബാദിലേക്ക് പുറപ്പെടേണ്ട ബോയിങ് 777 വിമാനമാണ് പുറപ്പെടാന്‍ വൈകിയത്.
ശനിയാഴ്ച പുലര്‍ച്ചെ 1.30ന് പുറപ്പെടേണ്ട വിമാനം പുറപ്പെട്ടത് രാവിലെ 8.29നാണ്.
യാത്രക്കാര്‍ ഇതിനെതിരെ വലിയ പ്രതിഷേധമാണ് സൃഷ്ടിച്ചത്.
വിമാനം പുറപ്പെടാന്‍ വൈകുമെന്ന വിവരം അധികൃതര്‍ അറിയിച്ചില്ലെന്നാണ് യാത്രക്കാരുടെ ആരോപണം.
ഇതിനെ തുടര്‍ന്ന് ഇരുന്നൂറിലധികം യാത്രക്കാര്‍ക്കാണ് മണിക്കൂറുകളോളം ബോര്‍ഡിങ് ഏരിയയില്‍ കാത്തുനില്‍ക്കേണ്ടി വന്നത്.
ഇതാണ് വന്‍ പ്രതിഷേധത്തിന് വഴിയൊരുക്കിയത്.
ഫ്‌ളൈറ്റ് ഡ്യൂട്ടി ടൈം പ്രശ്‌നങ്ങളെ തുടര്‍ന്ന് പൈലറ്റിനെ ലഭ്യമായിട്ടില്ലെന്നായിരുന്നു സംഭവത്തില്‍ വിമാനത്താവള അധികൃതരുടെ വിശദീകരണം.