നിയമസഭാ തെരഞ്ഞെടുപ്പ് വൈകിപ്പിക്കാനോ നേരത്തെ നടത്താനോ പദ്ധതിയില്ല; അനുരാഗ് താക്കൂര്‍

ഡല്‍ഹി: 2024 ലെ പൊതുതെരഞ്ഞെടുപ്പ് നേരത്തെ നടത്തുമെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍. തെരഞ്ഞെടുപ്പ് നേരത്തെ നടത്തില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഭരണത്തിന്റെ അവസാന ദിവസം വരെ ഇന്ത്യയിലെ പൗരന്മാരെ സേവിക്കുമെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു.

ഇപ്പോള്‍ പ്രചരിക്കുന്നത് മാധ്യമ സൃഷ്ടിയാണ്. തന്റെ ഭരണത്തിന്റെ അവസാന ദിവസം വരെ രാജ്യത്തെയും രാജ്യത്തെ ജനങ്ങളെയും സേവിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നതെന്ന് അനുരാഗ് താക്കൂര്‍ പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് വൈകിപ്പിക്കാനോ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നടത്താനോ പദ്ധതിയില്ലെന്നും അനുരാഗ് താക്കൂര്‍.

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പിന് വേണ്ടി രൂപീകരിച്ച കമ്മിറ്റിയില്‍ അധീര്‍ രഞ്ജന്‍ ചൗധരിയും അംഗമാകണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. സമിതിയില്‍ പ്രതിപക്ഷത്തെ ഉള്‍പ്പെടുത്തിയത് മോദി സര്‍ക്കാരിന്റെ ഹൃദയവിശാലതയാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെപ്തംബര്‍ 18 ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിനായി സര്‍ക്കാരിന് വലിയ പദ്ധതികളുണ്ടെന്ന് സൂചന നല്‍കിയെങ്കിലും സമ്മേളനത്തിന്റെ അജണ്ട അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.

Top