വലിയ ടൂര്‍ണമെന്റുകളില്‍ കളിക്കുമ്പോള്‍ ന്യായീകരണങ്ങളില്‍ കാര്യമില്ല : അജിന്‍ക്യ രഹാനെ

ajinkya rahane

ലണ്ടന്‍ : വലിയ ടൂര്‍ണമെന്റുകളില്‍ കളിക്കുമ്പോള്‍ ന്യായീകരണങ്ങളില്‍ കാര്യമില്ലെന്ന് ഇന്ത്യയുടെ ഉപനായകന്‍ അജിന്‍ക്യ രഹാനെ. ലോര്‍ഡ്‌സ് ടെസ്റ്റിലെ റണ്ണൗട്ട് ചേതേശ്വര്‍ പൂജാരയുടെ അശ്രദ്ധയാണെന്നും രഹാനെ പറഞ്ഞു. ഇംഗ്ലണ്ടുമായുള്ള രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

test

ഇംഗ്ലീഷ് ബൗളര്‍മാര്‍ നന്നായി പന്തെറിഞ്ഞു. സാഹചര്യങ്ങള്‍ അവര്‍ നന്നായി മുതലെടുത്തു. കാലാവസ്ഥ കാരണം ലോര്‍ഡ്‌സിലെ വിക്കറ്റില്‍ ബാറ്റ് ചെയ്യുക ബുദ്ധിമുട്ടായിരുന്നു. രണ്ടാദിനത്തിന്റെ തുടക്കം മുതല്‍ അവസാനം വരെ ബാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടിയെന്നും രഹാനെ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ ക്രഡിറ്റും ഇംഗ്ലീഷ് ബൗളര്‍മാര്‍ക്കുള്ളതാണ്. ബൗളര്‍മാര്‍ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചെത്തിക്കുമെന്നും രഹാനെ കൂട്ടിച്ചേര്‍ത്തു.

പൂജാരയുടെ റണ്‍ ഔട്ടില്‍ അദ്ദേഹത്തിന് നിരാശയുണ്ടായിരിക്കുമെന്ന് ഉറപ്പാണ്. എന്നാല്‍, പറ്റിയ പിഴവ് അംഗീകരിക്കണം. ഇത്തരം തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടാല്‍ ഇനിയും ഇന്ത്യക്ക് അവസരമുണ്ട് രഹാനെ വ്യക്തമാക്കി.

test

ഇന്നലെ നടന്ന ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ ഇന്ത്യ 107 റണ്‍സിന് പുറത്തായിരുന്നു. മഴമൂലം പല തവണ കളി തടസ്സപ്പെട്ട രണ്ടാം ദിനം ഇംഗ്ലണ്ട് പേസര്‍മാര്‍ക്ക് മുന്നില്‍ ഇന്ത്യന്‍ മുന്‍നിരക്ക് പിടിച്ച് നില്‍ക്കാനായില്ല. 29 റണ്‍സെടുത്ത ആര്‍ അശ്വിനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. നായകന്‍ വിരാട് കൊഹ്‌ലി 23 റണ്‍സെടുത്ത് പുറത്തായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജയിംസ് ആന്‍ഡേഴ്‌സണാണ് ഇന്ത്യയെ തകര്‍ത്തത്. ക്രിസ് വോക്‌സ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സാം കറനും സ്റ്റുവര്‍ട്ട് ബോര്‍ഡും ഓരോ വിക്കറ്റ് വീതം നേടി.

Top