തിരുവനന്തപുരം: സംസ്ഥാനത്തെ അര്‍ബുദ മരുന്നുകളുടെ ഗുണനിലവാര പരിശോധനയില്‍ വീഴ്ച.
കേരളത്തില്‍ അര്‍ബുദ മരുന്നിന്റെ ഗുണനിലവാര പരിശോധന നടത്തിയിട്ട് 10 വര്‍ഷമായി.
പരിശോധനയ്ക്കായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗത്തിന് പണവും, പരിശോധനാ സംവിധാനങ്ങളുമില്ലെന്നാണ് റിപ്പോര്‍ട്ട്.
മെഡിക്കല്‍ സ്റ്റോറുകളില്‍ വില്‍ക്കുന്ന മരുന്നുകളിലും പരിശോധന നടക്കുന്നില്ല.
നിലവാരം ഉറപ്പാക്കി മരുന്ന് വാങ്ങുന്നത് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ മാത്രമാണ്.