സംസ്ഥാനപാത ടെന്‍ഡര്‍ അഴിമതിയാരോപണത്തില്‍ പളനിസ്വാമിക്ക് ആശ്വാസം; പുനരന്വേഷണം ഹര്‍ജി തള്ളി

ചെന്നൈ: തമിഴ്‌നാട്ടിലെ സംസ്ഥാനപാത ടെന്‍ഡര്‍ അഴിമതിയാരോപണത്തില്‍ മുന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് ആശ്വാസം. കേസില്‍ വിജിലന്‍സിന്റെ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. എടപ്പാടിക്ക് ക്ളീന്‍ ചിറ്റ് നല്‍കിയ വിജിലന്‍സിന്റെ 2018ലെ പ്രാഥമികന്വേഷണ റിപ്പോര്‍ട്ടില്‍ പിഴവുണ്ടെന്നു തോന്നുന്നില്ലെന്നും ഭരണം മാറിയത് കൊണ്ട് മാത്രം പുതിയ അന്വേഷണം നടത്തേണ്ടതില്ല എന്നും സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. ഡിഎംകെ ഓര്‍ഗനൈസിങ് സെക്രട്ടറി ആര്‍ എസ് ഭാരതി ആണ് ഹര്‍ജി നല്‍കിയത്. കേസില്‍ സി ബി ഐ അന്വേഷണം വേണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ്, കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി റദ്ദക്കിയിരുന്നു.

Top