ഹൈദരാബാദ്: കരട് രാഷ്ട്രീയ പ്രമേയത്തില്‍ മാറ്റം വരുത്തിയതില്‍ ആര്‍ക്കും ജയമോ തോല്‍വിയോ ഇല്ലെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും ഭിന്നതകളില്ലെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ്സുമായി ഒരു ബന്ധവും പാടില്ലെന്ന ഔദ്യോഗിക കരടു പ്രമേയത്തിലെ നയത്തില്‍ ഇന്നലെ മാറ്റം വരുത്തിയിരുന്നു. പ്രതിനിധികളിലെ ഭൂരിപക്ഷത്തിന്റെ അഭിപ്രായം മാനിച്ചായിരുന്നു ഇത്. കോണ്‍ഗ്രസ്സുമായി ധാരണയോ തിരഞ്ഞെടുപ്പു സഖ്യമോ വേണ്ടെന്ന ഭാഗത്തിനു പകരം കോണ്‍ഗ്രസ്സ് പാര്‍ട്ടിയുമായി രാഷ്ട്രീയ സഖ്യം വേണ്ടെന്നാണു തിരുത്ത്. ഇതോടെ യച്ചൂരിയുടെ നിലപാടിനെ ശക്തമായി എതിര്‍ത്ത കേരള, ത്രിപുര ഘടകങ്ങള്‍ ഒറ്റപ്പെട്ടു.
കോണ്‍ഗ്രസുമായി ധാരണ പാടില്ലെന്നത് കരടു രാഷ്ട്രീയ പ്രമേയത്തില്‍ നിന്ന് മാറ്റണമെന്ന ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരിയുടെ വാദം അംഗീകരിക്കാന്‍ പോളിറ്റ് ബ്യൂറോയിലെ ഭൂരിപക്ഷവിഭാഗം അംഗീകരിക്കുകയായിരുന്നു.സിപിഎം രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടില്‍ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ഇന്നു ചര്‍ച്ച നടക്കും. ചര്‍ച്ചയില്‍ കേരളത്തില്‍ നിന്നു മൂന്നു പേര്‍ സംസാരിക്കും.