ഇന്ത്യ – പാക്കിസ്ഥാന്‍ മല്‍സരം കാണാനെത്തിയ അഹമ്മദാബാദിലെ കാണികള്‍ക്കെതിരെ പാക്കിസ്ഥാന്‍ നല്‍കിയ പരാതിയില്‍ നടപടിയുണ്ടായേക്കില്ല. ഐസിസി നിയമത്തിലെ പോരായ്മയാണ് നടപടിയെടുക്കുന്നതില്‍ തടസമെന്നാണ് സൂചന.വ്യക്തികളുടെ അച്ചടക്കലംഘനത്തെക്കുറിച്ച് മാത്രമാണ് പരാമര്‍ശമെന്നതാണ് നടപടി സ്വീകരിക്കുന്നതിന് തടസം.
ഒരുലക്ഷത്തിലേറെ കാണികളാണ് മല്‍സരം കാണാന്‍ സ്റ്റേഡിയത്തിലുണ്ടായിരുന്നത്. പാക്കിസ്ഥാന്‍ വംശജരായ മൂന്ന് അമേരിക്കകാര്‍ ഒഴികെ ബാക്കിയെല്ലാവരും ഇന്ത്യയെ പിന്തുണച്ചവര്‍. പാക്കിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്‍ പുറത്തായി ഡ്രസിങ് റൂമിലേയ്ക്ക് മടങ്ങവെ കാണികള്‍ മതപരമായ മുദ്രാവാക്യം മുഴക്കിയിരുന്നു. ഇതിനെതിരെയാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പരാതിയുന്നയിച്ചത്. എന്നാല്‍ ഐസിസി പെരുമാറ്റച്ചട്ടത്തില്‍ കാണികളുടെ കൂട്ടമായുള്ള അച്ചടക്കലംഘനത്തെക്കുറിച്ച് കൃത്യമായി പരാമര്‍ശിച്ചിട്ടില്ല.