വൈദ്യുതി നിരക്ക് വര്‍ധന ഇരുട്ടടി ആകില്ല, ഉണ്ടായത് ചെറിയ വര്‍ധന മാത്രം; മന്ത്രി കെ കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ധന ജനങ്ങള്‍ക്ക് ഇരുട്ടടി ആകില്ലെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ചെറിയ വര്‍ധന മാത്രമാണ് ഉണ്ടായിരിക്കുന്നത്. എല്ലാ സാമ്പത്തികവര്‍ഷവും താരിഫ് പരിഷ്‌കരണം നടത്തേണ്ടത് റെഗുലേറ്ററി കമ്മീഷന്റെ ചുമതലയാണ്. അല്ലെങ്കില്‍ കടമെടുപ്പിനെ ബാധിക്കും. ചെറിയ വര്‍ധന മാത്രമാണ് ഉണ്ടായിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

എല്ലാ വര്‍ഷവും വൈദ്യുതി നിരക്ക് കൂടുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. നിരക്ക് വര്‍ധനയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും ജനങ്ങള്‍ ഇതിനായി തയ്യാറാവണമെന്നും മന്ത്രി പറഞ്ഞു. റഗുലേറ്ററി കമ്മീഷന്‍ നിശ്ചയിക്കുന്ന രീതിയില്‍ മുന്നോട്ട് പോകാനെ നിര്‍വാഹമുള്ളൂവെന്നും മന്ത്രി കെ കൃഷ്ണന്‍ കുട്ടി കൂട്ടിച്ചേര്‍ത്തു.

30 ശതമാനം മാത്രമാണ് കേരളത്തില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ബാക്കി 70 ശതമാനം വാങ്ങുകയാണ്. കല്‍ക്കരിയുടെ ഇറക്കുമതി ചാര്‍ജ് കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. അവര്‍ ചാര്‍ജ് കൂട്ടുമ്പോള്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. ഇലക്ട്രിസിറ്റി ബോര്‍ഡിന് നഷ്ടം വന്നാല്‍ സര്‍ക്കാരിന്റെ കടമെടുപ്പിനെ അടക്കം ബാധിക്കും. മഴയുടെ അളവ് കുറഞ്ഞതും ബുദ്ധിമുട്ട് ആയിട്ടുണ്ട്. 80% വെള്ളം കുറഞ്ഞതും പ്രശനമാണ്. അതൊക്കെ പരിഹരിക്കാന്‍ വേറെ എന്താണ് വഴി. കറന്റ് ബില്ല് കൂട്ടാതിരിക്കാന്‍ വഴിയില്ലെന്നും മന്ത്രി പറഞ്ഞു.

Top