സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തിന് അനിവാര്യമെന്ന് കെ റെയില്‍ എംഡി

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തിന് അനിവാര്യമെന്ന് കെ റെയില്‍ എംഡി വി.അജിത്ത് കുമാര്‍. പ്രാഥമിക സാധ്യതാ പഠനം നടത്തിയ സംഘത്തലവന്‍ അലോക് വര്‍മയുടെ ആരോപണങ്ങളും അദ്ദേഹം തള്ളികളഞ്ഞു.

പദ്ധതിയുടെ പ്രാരംഭഘട്ടത്തില്‍ വെറും മൂന്നു മാസം മാത്രമാണ് അലോക് വര്‍മ ഉണ്ടായിരുന്നതെന്നും, കഴിഞ്ഞ 18 മാസം കൊണ്ടാണ് ഡിപിആര്‍ തയ്യാറാക്കിയത്. നിയമിച്ച സിസ്ട്ര ഏജന്‍സി തന്നെ അലോക് വര്‍മയെ പുറത്താക്കി. പദ്ധതി നടപ്പാക്കുന്നതോടെ സംസ്ഥാനത്ത് വലിയ പരിസ്ഥിതി ആഘാതം സംഭവിക്കുമെന്ന് ആരോപണം കെട്ടി ചമച്ചതാണെന്നും അജിത്ത് കുമാര്‍ പറഞ്ഞു.

ഇത് റെയില്‍ വെ ലൈന്‍ സിസ്റ്റം തന്നെയാണ്. ഏറ്റവും പുതിയ സാങ്കേതി വിദ്യ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. അതുകൊണ്ട് തന്നെ സില്‍വര്‍ ലൈന്‍ പദ്ധതി വന്നതുകൊണ്ട് കേരളത്തില്‍ പ്രളയമുണ്ടാകില്ല. ബ്രോഡ് ഗേജില്‍ ട്രെയിനുകള്‍ക്ക് 160 കിലോമീറ്റര്‍ വേഗതയില്‍ ഓടിക്കാനാകില്ല. കെ.റെയില്‍ യാഥാര്‍ഥ്യമാകുന്നതോടെ കേരളത്തിലെ സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറക്കാന്‍ സാധിക്കുകയും അത് വഴി പരിസരമലിനീകരണം ഇല്ലാതാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിപക്ഷം എന്തുകൊണ്ടാണ് പദ്ധതിയെ എതിര്‍ക്കുന്നതെന്ന് അറിയില്ല. ഇതിന് മുമ്പുള്ള സര്‍ക്കാര്‍ ഹൈസ്പീഡ് നെറ്റ് വര്‍ക് പ്രൊജക്ട് അവരും മുന്നോട്ട് വെച്ചിരുന്നു. പദ്ധതി കേന്ദ്രഗവര്‍ണമെന്റിന്റെ പരിഗണയിലുള്ളതാണ്. അതുകൊണ്ട് പദ്ധതി അംഗീകരിക്കും. പദ്ധതി പ്രദേശത്തെ ആളുകള്‍ക്ക് ഇതിനെ കുറിച്ച് ചെറിയ ആശങ്കയുണ്ട്. എന്നാല്‍ കല്ലിടല്‍ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നത് പദ്ധതി പ്രദേശത്തിനു പുറത്തുള്ളവരാണെന്നും അജിത്ത് കുമാര്‍ വ്യക്തമാക്കി.

Top